Cricket IPL IPL-Team Top News

കൊൽക്കത്തക്കെതിരെ ഡൽഹി ഇറങ്ങുന്നത് പ്രത്യേക ജേഴ്‌സിയണിഞ്ഞ്

April 28, 2022

author:

കൊൽക്കത്തക്കെതിരെ ഡൽഹി ഇറങ്ങുന്നത് പ്രത്യേക ജേഴ്‌സിയണിഞ്ഞ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നു നടക്കുന്ന ഐപിഎൽ മത്സരത്തിൽ പ്രത്യേക ജേഴ്‌സിയണിഞ്ഞായിരിക്കും ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുക. ഫാൻ എൻഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ MatchWornShirt-ന്റെ ഫണ്ട് റൈസിംഗിനായാണ് ജെഎസ്‌ഡബ്ല്യു-ജെഎംആർ സഹ-ഉടമസ്ഥതയിലുള്ള ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസി പുത്തൻ കുപ്പായത്തിൽ കളിക്കാനിറങ്ങുന്നത്.

Image

വ്യാഴാഴ്ച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ധരിച്ചിരുന്ന ഈ പ്രത്യേക ജേഴ്‌സി ലേലം ചെയ്തായിരിക്കും ഫണ്ട് റൈസിംഗ് നടത്തുക. ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു അതുല്യ സംരംഭമായ IIS, വിവിധ ഒളിമ്പിക് വിഭാഗങ്ങളിൽ കഴിവുള്ള യുവ അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ധനസഹായമുള്ള ഹൈ പെർഫോമൻസ് പരിശീലന കേന്ദ്രമാണ്.

ഒളിമ്പിക്‌സിൽ വിജയം സ്വപ്‌നം കാണുന്ന എല്ലാ ഇന്ത്യൻ അത്‌ലറ്റുകളുടെയും ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഇത്. സമാഹരിക്കുന്ന ഫണ്ട് ഇന്ത്യയിലെ ഭാവി കായിക താരങ്ങളെ വളർത്തിയെടുക്കാനായാകും വിനിയോഗിക്കുക.

Leave a comment