ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘SUIII’ ആഘോഷം പകർത്തുന്ന യൂത്ത് പ്ലെയറിന്റെ വീഡിയോ ബാഴ്സലോണ സെൻസർ ചെയ്തു
വാരാന്ത്യത്തിൽ ജുവനൈൽ എയുടെ 3-2 വിജയത്തിനിടെ ലാ മാസിയയിലെ 18 വയസ്സുള്ള വിംഗർ ഫെർമിൻ ലോപ്പസ് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോള്‍ നേടി.ഗോള്‍ നേടിയ ആവേശത്തില്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രേഡ്മാർക്ക് SIUUU ആഘോഷം നടത്താൻ തീരുമാനിച്ചു.വീഡിയോ റൊണാള്‍ഡോയുടെ ഫാന്‍ പേജുകള്‍ പോസ്റ്റ് ചെയ്ത് വൈറല്‍ ആയപ്പോള്‍ 108 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബാഴ്സലോണയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലോപ്പസിന്റെ SIUUU ആഘോഷം അവര്‍ എഡിറ്റ് ചെയ്ത് മാറ്റി.

ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കും ബാഴ്സലോണയുടെ പ്രവര്‍ത്തി ബാലിശം ആണെന്നും ഉള്ള അഭിപ്രായങ്ങള്‍ക്ക് വഴി വെച്ചു.ബാഴ്സ റൊണാള്‍ഡോയേ എത്ര മാത്രം പേടിച്ചിരുന്നു എന്നും അദ്ധേഹത്തിനോടുള്ള വെറുപ്പ് ഇതില്‍ നിന്നും പ്രകടം ആണ് എന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു.