ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സ്ഥാനമൊഴിയാൻ ഗാരി കിർസ്റ്റൺ
ഐപിഎല്ലിന്റെ പതിനഞ്ചാം എഡിഷന് ശേഷം ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലക സ്ഥാനമൊഴിയുമെന്ന് അറിയിച്ച് ഗാരി കിർസ്റ്റൺ. ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ടീം കോച്ചായി സ്ഥാനമേൽക്കുന്ന സാഹചര്യത്തിലാണ് കിർസ്റ്റന്റെ ഈ തീരുമാനം.
മുൻ ഇംഗ്ലീഷ് ഓൾറൗണ്ടർ പോൾ കോളിംഗ്വുഡ് ഇടക്കാല പരിശീലകനായി സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും താരത്തെ മുഴുവൻ സമയ പരിശീലകനായി നിയമിക്കില്ല. അതിനു പകരമായാണ് ഗാരി കിർസ്റ്റൺ എത്തുന്നത്. റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായി ഉടൻ പ്രഖ്യാപിക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ജോ റൂട്ടിന്റെ കീഴിൽ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ഇംഗ്ലണ്ട് പുതിയ നായകനെയും പരിശീലകനെയും തേടുകയായിരുന്നു. ഇതിനുള്ള ഉത്തരമാണ് ബോർഡ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതും. ഇപ്പോൾ നടക്കുന്ന ഐപിഎൽ 2022 അവസാനിച്ചതിന് ശേഷം മാത്രമേ ഗാരി കിർസ്റ്റൺ ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയുള്ളൂ.






































