European Football Foot Ball Top News

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂൾ-വിയ്യാറയൽ പോരാട്ടം

April 27, 2022

author:

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂൾ-വിയ്യാറയൽ പോരാട്ടം

യൂവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നു നടക്കുന്ന രണ്ടാം സെമിയിൽ ലിവർപൂൾ വിയ്യാറയലിനെ നേരിടും. ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോഴും ചെമ്പടയ്ക്ക് ചെറിയ ഭയം ഉണ്ടാകും. കാരണം കൊലകൊമ്പൻമാരായ ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ചാണ് സ്പാനിഷ് ടീമിന്റെ സെമി പ്രവേശനം.

പേപ്പറിൽ അതികായകൻമാരെല്ലെങ്കിലും പരിശീലകൻ ഉനെയ് എമിറിയുടെ തന്ത്രങ്ങൾ തന്നെയാണ് വിയ്യാറയലിന്റെ ഏറ്റവും വലിയ കരുത്ത്. ഗോളിനായി വീണുകിട്ടുന്ന അവസരത്തിനായി കാത്തിരിക്കുകയും എങ്ങനെയും ഗോൾവഴങ്ങാതിരിക്കുകയുമാണ് വിയ്യാറയൽ കോച്ച് യുനായ് എമറിയുടെ ശൈലി. ജെറാർഡ് മൊറേനോ, അൽബർട്ടോ മൊറേനോ എന്നിവരുടെ അഭാവം വിയ്യാറയലിന് തിരിച്ചടിയായേക്കും.

എന്നാൽ മറുവശത്ത് യുർഗൻ ക്ലോപ്പിന്റെ ലിവർപൂൾ നിലവിലെ മികച്ച യൂറോപ്യൻ ടീമുകളിൽ ഒന്നാണ്. ഏറ്റവും മനോഹരമായ ഫുട്ബോൾ കളിക്കുന്ന ടീം ഏതാണെന്ന ചോദ്യത്തിന് പലരുടേയും ഉത്തരമായിരിക്കും ലിവർപൂൾ. മുഹമ്മദ് സലാ, സാദിയോ മാനേ, ലൂയിസ് ഡിയാസ് എന്നിവരടങ്ങുന്ന ആക്രമണ നിര തന്നെയാണ് ടീമിന്റെ കുന്തമുന.

അതേസമയം ലിവർപൂളിന്റെ മധ്യനിരയും പ്രതിരോധവും ലോകോത്തരം തന്നെ. ഹെൻഡഡേഴ്സൺ, ഫാബീഞ്ഞോ, തിയാഗോ അൽകൻറാര എന്നിവർ മിഡ്ഫീൽഡ് അടക്കി വാഴുമ്പോൾ ഡിഫെൻസിൽ ട്രെൻറ് അലക്സാണ്ടർ അർനോൾഡ്, ഇബ്രാഹിമ കോനാറ്റേ, വിർജിൽ വാൻഡൈക്ക്, ആൻഡി റോബർട്സൺ എന്നിവരാകും അണിനിരക്കുക.

Leave a comment