European Football Foot Ball Top News

തീപ്പൊരി സെമിയിൽ റയലിനെ തോൽപ്പിച്ച് സിറ്റിക്ക് മേൽകൈ

April 27, 2022

author:

തീപ്പൊരി സെമിയിൽ റയലിനെ തോൽപ്പിച്ച് സിറ്റിക്ക് മേൽകൈ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നു പുലർച്ചെ നടന്ന ആദ്യപാദ സെമി ഫൈനലിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് റയൽ മാഡ്രിഡിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. കളിയുടെ 93-ാം സെക്കൻഡിൽ തന്നെ സ്പാനിഷ് ടീമിന്റെ വലകുലുക്കി കെവിൻ ഡിബ്രൂയ്നെ സിറ്റിക്ക് ലീഡ് നൽകി.

സ്വന്തം മൈതാനമാ എത്തിഹാദ് സ്റ്റേഡിയത്തില്‍ തുടരെ തുടരെയുള്ള അറ്റാക്കിംഗിലൂടെ പെപ് ഗ്വാർഡിയോളയുടെ ടീം കളിപിടിച്ചക്കുന്ന കാഴ്ച്ചയാണ് ആദ്യ മിനുറ്റുകളിൽ കാണാനായത്. അങ്ങനെ 12-ാം മിനിറ്റിൽ ഗബ്രിയേൽ ജെസൂസ് സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്തി. ഇനി റയൽ മത്സരത്തിലേക്ക് തിരിച്ചുവരില്ലെന്ന് കരുതിയെങ്കിലും മിന്നലാക്രമണങ്ങളിലൂടെ തങ്ങളുടെ കഴിവും മാഡ്രിഡ് തെളിയിക്കുന്നുണ്ടായിരുന്നു.33-ാം മിനുറ്റില്‍ നായകന്‍ കരീം ബെന്‍സേമ ഗോള്‍ മടക്കിയതോടെ മത്സരത്തിന്റെ ഗതി തന്നെ മാറി.

ആദ്യ പകുതിയിൽ അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ ഇംഗ്ലീഷ് ടീമിന് സാധിക്കാതെ പോയി. ആദ്യ പകുതി 2-1 എന്ന സ്കോറിന് അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ 53-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ സിറ്റിയുടെ മൂന്നാം ഗോളും നേടി. എന്നാഷ പോരാട്ടവീര്യം ചോരാതെ തന്നെ നിമിഷങ്ങൾക്കകം വിനീഷ്യസ് ജൂനിയർ മാഡ്രിഡിനായി രണ്ടാം ഗോൾ മടക്കി.

ബെർണാഡോ സില്‍വ 74-ാം മിനുറ്റില്‍ ഗോള്‍ നേടിയതോടെ സിറ്റി ലീഡ് വീണ്ടും ഉയർത്തി. എന്നാൽ കളിവിട്ടുകൊടുക്കാൻ റയൽ മാഡ്രിഡ് ഒട്ടും തയാറായിരുന്നില്ല. അതിന്റെ ഫലമായി 82-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബെന്‍സേമ വീണ്ടും വലകുലുക്കിയപ്പോൾ റയല്‍ 4-3ന് മത്സരം അവസാനിപ്പിച്ചു. ഇതോടെ രണ്ടാംപാദ സെമി പ്രവചനാതീതമായി. മെയ് അഞ്ചിന് റയലിന്റെ ഹോം ഗ്രൌണ്ടിലാണ് മത്സരം.

Leave a comment