ശമ്പളം ഇരട്ടിയാക്കിയാല്‍ പിഎസ്ജിയിലേക്ക് വരാം എന്ന് കോണ്ടേ
ടോട്ടൻഹാം ഹോട്സ്പറിൽ നിന്ന് വരണമെങ്കില്‍ തന്റെ ശമ്പളം ഇരട്ടിയാക്കണമെന്ന് അന്റോണിയോ കോണ്ടെ പാരീസ് സെന്റ് ജെർമെയ്നോട് ആവശ്യപ്പെട്ടിരിക്കുന്നു.ആർഎംസി സ്പോർട്ട് അനുസരിച്ച്, ഒക്ടോബറിൽ ന്യൂനോ എസ്പിരിറ്റോ സാന്റോക്ക് പകരം വന്ന ശേഷം കോണ്ടെ നിലവിൽ ടോട്ടൻഹാമിൽ പ്രതിവർഷം 17 മില്യൺ യൂറോ നേടുന്നു. എന്നിരുന്നാലും, അദ്ദേഹം പ്രതീക്ഷിക്കുന്ന തുക ഏകദേശം 30 മില്യൺ യൂറോയാണ്.പിഎസ്ജിക്ക് ഇത് നല്കാന് ആകും എന്നാണ് അദ്ദേഹത്തിന്റെ എജന്റ്റ് വിശ്വസിക്കുന്നത്.

നാല് മത്സരങ്ങൾ ശേഷിക്കെ പിഎസ്ജി ഇതിനകം ലീഗ് 1 കിരീടം ഉറപ്പിച്ചു കഴിഞ്ഞു എന്നിരുന്നാലും ചാമ്പ്യൻസ് ലീഗില്‍ റയലിനോട് ഏറ്റ നാണംകെട്ട തോല്‍വി പോചെട്ടീനോയുടെ ബ്ലാക്ക് മാര്‍ക്കായി തുടരുന്നു.സീസന് തന്നെ കൈയ്യില്‍ നിന്നും പോയി എന്ന് കരുതിയ ടോട്ടന്‍ഹാമിനെ നിലവില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തിക്കുകയും അടുത്ത സീസണില്‍ യുറോപ്പിയന്‍ ഫുട്ബോളിനു യോഗ്യതയും നേടി കൊടുത്ത കൊണ്ടേയേ കൊണ്ട് പിഎസ്ജിയുടെ ശനിദിശ മാറ്റാന്‍ കഴിയും എന്നാണ് മാനേജ്മെന്റ് വിശ്വസിക്കുന്നത്.