Cricket IPL IPL-Team Top News

ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്

April 26, 2022

author:

ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. രണ്ട് മാറ്റങ്ങുമായി സഞ്ജു സാംസണിന്റെ റോയൽസ് ഇറങ്ങുമ്പോൾ ടീമിൽ ഒരു മാറ്റവുമായാണ് ആർസിബി ഇന്നിറങ്ങുന്നത്.

കരുണ് നായർക്ക് പകരം ഡാരിൽ മിച്ചലും ഒബേദ് മക്കോയിക്ക് പകരം കുൽദീപ് സെന്നിനെയുമാണ് രാജസ്ഥാൻ റോയൽ ടീമിൽ എത്തിച്ചിരിക്കുന്നത്. മറുവശത്ത് മോശം ഫോം തുടരുന്ന അനുജ് റാവത്തിന് പകരം രജത് പട്ടീദാറാണ് ബാംഗ്ലൂർ നിരയിലുള്ളത്. അതായത് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ ഡുപ്ലെസിക്കൊപ്പം വിരാട് കോലി എത്തുമെന്ന് സാരം.

രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്‌ലർ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ഡാരിൽ മിച്ചൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, കുൽദീപ് സെൻ, പ്രസിദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, സുയാഷ് പ്രഭുദേശായി, രജത് പട്ടീദാർ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക്, ഹർഷൽ പട്ടേൽ, വനിന്ദു ഹസരംഗ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്

Leave a comment