എക്കാലത്തെയും മികച്ച പ്ലേയിംഗ് ഐപിഎൽ ഇലവനെ പ്രഖ്യാപിച്ച് ഹർഭജൻ
തന്റെ എക്കാലത്തെയും മികച്ച പ്ലേയിംഗ് ഐപിഎൽ ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസ സ്പിന്നറായ ഹർഭജൻ സിംഗ്. 2008 ലെ ഉദ്ഘാടന പതിപ്പ് മുതൽ 2017 വരെ മുംബൈ ഇന്ത്യൻസിനു വേണ്ടി സ്ഥിരതയാർന്ന പ്രകടനം നടത്തിയവരിൽ ഒരാളായിരുന്നു ഭാജി.
അതിനുശേഷം മൂന്ന് എഡിഷനുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനായും താരം കളിച്ചിട്ടുണ്ട്. തുടർന്ന് 2021-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കുപ്പായമണിഞ്ഞാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ 163 കളികളിൽ നിന്ന് 7.07 എന്ന മികച്ച ഇക്കോണമി റേറ്റിൽ 150 വിക്കറ്റ് നേടിയ ഹർഭജൻ സിംഗ് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാൾ കൂടിയാണ്.
താരത്തിന്റെ എക്കാലത്തെയും ഐപിഎൽ ഇലവൻ: ക്രിസ് ഗെയ്ൽ, രോഹിത് ശർമ്മ, വിരാട് കോലി, ഷെയ്ൻ വാട്സൺ, എബി ഡിവില്ലിയേഴ്സ്, എംഎസ് ധോണി (നായകൻ), രവീന്ദ്ര ജഡേജ, കീറോൺ പൊള്ളാർഡ്, സുനിൽ നരെയ്ൻ, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.