200-ാം ഐപിഎല്‍ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡിനോപ്പം എത്തി ശിഖര്‍ ധവാന്‍
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കോഹ്‌ലിക്ക് ശേഷം 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് നേടി പഞ്ചാബ് കിംഗ്‌സ് ഓപ്പണർ ശിഖർ ധവാൻ.ഐപിഎല്ലിലെ തന്റെ 200-ാം മത്സരത്തിലാണ് ധവാൻ ഈ നേട്ടത്തിലെത്തിയത്. ഇത്രയധികം ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന എട്ടാമത്തെ ക്രിക്കറ്റ് താരം കൂടിയാണ് അദ്ദേഹം.

റണ്‍ ടാലി എടുക്കുകയാണെങ്കില്‍ നിലവില്‍ കോഹ്ലി മാത്രമേ ഉള്ളൂ ധവാന്‍റെ മുന്നില്‍.മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ കോഹ്ലി ഐപിഎല്ലിൽ 6,402 റൺസ് (215 മത്സരങ്ങൾ) നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ (5,764), ഡൽഹി ക്യാപിറ്റൽസിന്റെ ഡേവിഡ് വാർണർ (5,668), സുരേഷ് റെയ്‌ന (5,528) എന്നിവരാണ് കോഹ്‌ലിക്കും ധവാനും പിന്നാലെയുള്ളത്.