ആഴ്സണലില്‍ പോകാന്‍ ഗ്നാബ്രി തയ്യാര്‍ ആണ്,എന്നാല്‍ പറയുന്ന കാര്യങ്ങള്‍ വിട്ട് വീഴ്ച്ച കൂടാതെ നടത്തിയാല്‍ മാത്രം
പുതിയ കരാർ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജർമ്മൻ ഇന്റർനാഷണൽ താരം സെർജ് ഗ്നാബ്രി സീസൺ അവസാനത്തോടെ ബയേൺ മ്യൂണിക്ക് വിടാൻ ഒരുങ്ങുകയാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനെ സൈന്‍ ചെയ്യാന്‍ പദ്ധതി ഇടുന്ന ആഴ്സണലിന് ഇത് ഒരു ശുഭ സൂചകമായ ഒരു വാര്‍ത്തയാണ്.

എന്നാല്‍ താരത്തിന്റെ സൈനിങ്ങിനു വേണ്ടി ആഴ്സണല്‍ പല ഉറപ്പുകളും പാലിക്കേണ്ടി വരും. ബയേണിലും ജര്‍മനിയിലും വിംഗ് റോള്‍ കളിക്കുന്ന താരം ഇനി മുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് പിച്ചിന്റെ കേന്ദ്ര സ്ഥാനത്ത് കളിക്കാന്‍ ആണ്.ഒരു പുതിയ കരാർ ഒപ്പിടാൻ ഗ്നാബ്രിയും അദ്ദേഹത്തിന്റെ പ്രതിനിധികളും പ്രതിവർഷം 12.5 മില്യൺ പൗണ്ട് വേതനമായി ആവശ്യപ്പെടുന്നുണ്ട്.ഇത്രയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ താരം അടുത്ത സീസണില്‍ ആഴ്സണല്‍ ജേഴ്സിയില്‍ കളിക്കുന്നത് കാണാന്‍ ആകും.