കെയ്‌ലർ നവാസ് പാരീസ് സെന്റ് ജെർമെയ്‌ൻ വിടുമെന്നുള്ള സൂചന നല്‍കി ബ്രിസിയോ റൊമാനോ
പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പർ കെയ്‌ലർ നവാസ് ഈ വേനൽക്കാലത്ത് പിഎസ്ജിയോട് വിട പറഞ്ഞ് മറ്റൊരിടത്തേക്ക് മാറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.ഡോണാരുമ്മയുടെ വരവ് താരത്തിന്‍റെ ടീമിലെ ആദ്യ സ്ഥാനം നഷ്ട്ടപ്പെട്ടു.പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, ഈ വേനൽക്കാലത്ത് നവാസിന് പിഎസ്‌ജിയിലെ തന്റെ മൂന്ന് വർഷത്തെ ജോലി അവസാനിപ്പിക്കാൻ ശ്രമം നടത്തുകയാണ്.2024-ലെ വേനൽക്കാലം വരെ നവാസിന്‍റെ കരാര്‍ പ്രവര്‍ത്തിക്കും.

ഡോണരുമയുടെ വരവിന് മുന്‍പ് പിഎസ്ജിക്ക് വേണ്ടി വലക്ക് മുന്നില്‍ മികച്ച പ്രകടനം ആണ് നവാസ് കാഴ്ച്ചവച്ചിരുന്നത്.2019-ലെ വരവ് മുതൽ പിഎസ്ജിക്കായി 104 മത്സരങ്ങളിൽ നിന്ന് 48 ക്ലീൻ ഷീറ്റുകൾ നവാസ് നിലനിർത്തിയിട്ടുണ്ട്, ശനിയാഴ്ച ലെൻസിനെതിരെ 1-1 സമനില നേടിയ മത്സരത്തില്‍ മുഴുവന്‍ സമയവും അദ്ദേഹം കളിച്ചിരുന്നു.