Cricket IPL IPL-Team Top News

പഞ്ചാബിനെതിരെ ചെന്നൈക്ക് 188 റണ്‍സ് വിജയലക്ഷ്യം

April 25, 2022

author:

പഞ്ചാബിനെതിരെ ചെന്നൈക്ക് 188 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 188 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിംനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എടുക്കുകയായിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് പഞ്ചാബിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 59 പന്തില്‍ 88 റണ്‍സെടുത്ത ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. 42 റൺസെടുത്ത ഭാനുക രജപക്സെയും തകർത്തടിതച്ചതോടെയാണ് പഞ്ചാബിന് മികച്ച സ്കോർ കണ്ടെത്താനായത്.

രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രജപക്സെയും ധവാനും ചേര്‍ന്ന് 110 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയതാണ് പഞ്ചാബന് കരുത്തായതെന്നും പറയാം. അവസാന ഓവറുകളിൽ തകർത്തടിച്ച ലിയാം ലിവിംഗ്‌സ്റ്റണ്‍ 7 പന്തിൽ 19 റൺസെടുത്തതും ശ്രദ്ധേയമായി. ചെന്നൈ സൂപ്പർ കിങ്സിനായി ഡ്വെയ്ൻ ബ്രാവോ രണ്ടു വിക്കറ്റ് നേടിയപ്പോൾ മഹീഷ് തീക്ഷണ ഒരു വിക്കറ്റും നേടി.

Leave a comment

Your email address will not be published. Required fields are marked *