ഒസിംഹെനെ ടീമിലെത്തിക്കാൻ ആഴ്സണലിന്റെ നീക്കം
നാപ്പോളി സ്ട്രൈക്കർ വിക്ടർ ഒസിംഹെനെ ടീമിലെത്തിക്കാൻ ആഴ്സണലിന് 67 മില്യൺ പൗണ്ട് നൽകേണ്ടിവരുമെന്ന് റിപ്പോട്ട്. അടുത്ത സീസണിൽ ടീം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ട്രൈക്കറെ തേടുന്ന ഗണ്ണേഴ്സ് നൈജീരിയൻ താരത്തെയാണ് നോട്ടമിട്ടിരിക്കുന്നത്.
ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ ഒബിമിയാങ് ബാഴ്സലോണയിലേക്ക് ചേക്കേറിയിരുന്നു. സ്പാനിഷ് ക്ലബ് താരവുമായി കരാർ നീട്ടാൻ തയാറായില്ലെങ്കിലും ഒബിമിയാങിനെ നിലനിർത്താൻ ആഴ്സണലിനോ പരിശീലകനോ താത്പര്യമില്ല. മാത്രമല്ല അലക്സാണ്ടർ ലകാസെറ്റയും ടീം വിടാൻ ഒരുങ്ങുമ്പോൾ മിക്കൽ അർട്ടേറ്റ വിശ്വസ്തനായി കണ്ടെത്തിയിരിക്കുന്ന താരമാണ് നാപ്പോളിയുടെ വിക്ടർ ഒസിംഹെൻ.
ഈ സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നുമായി ഇറ്റാലിയൻ ടീമിനായി 16 ഗോളുകളാണ് ഈ 23-കാരൻ അടിച്ചുകൂട്ടിയിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തുള്ള ആഴ്സണൽ അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് കളിക്കാനാവുമെന്ന പ്രതീക്ഷയിലുമാണ്.