European Football Foot Ball Top News

താരങ്ങളുടെ പരിക്ക് , പെപ്പിന് സമ്മര്‍ദം

April 23, 2022

താരങ്ങളുടെ പരിക്ക് , പെപ്പിന് സമ്മര്‍ദം

വാറ്റ്‌ഫോർഡിനെതിരായ ഈ വാരാന്ത്യത്തിലെ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ പരിക്ക് അലട്ടുകയാണ്.സെൻട്രൽ ഡിഫൻസിൽ തന്റെ വിംഗർമാരിൽ ഒരാളെ ഇറക്കേണ്ടി വരുന്ന അവസ്ഥയാണ് എന്ന് പെപ്പ് ഗാര്‍ഡിയോള തമാശ രൂപത്തില്‍ മാധ്യമങ്ങളോട് തന്‍റെ ടീമിന്‍റെ അവസ്ഥ വെളിപ്പെടുത്തി.ഇന്നത്തെ മത്സരത്തില്‍ സിറ്റിക്ക്  വിജയം അനിവാര്യം  ആണ് കൂടാതെ അടുത്ത ആഴ്ച്ച ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ സെമി ഫൈനലില്‍ റയലിനെ നേരിടാന്‍ ഇരിക്കുന്ന സിറ്റിയെ പരിക്കിന്‍റെ വാര്‍ത്തകള്‍ അലട്ടുന്നു.

കരുത്തര്‍ ആയ അത്ലറ്റിക്കോ മാഡ്രിഡുമായി നടന്ന രണ്ടു മത്സരവും ലിവര്‍പൂളിനെതിരെ നടന്ന മറ്റ് രണ്ടു മത്സരങ്ങളും സിറ്റി കാമ്പിനെ ആകപ്പാടെ തളര്‍ത്തുന്നതില്‍ വലിയ പങ്കു ആണ് വഹിച്ചത്.കൈൽ വാക്കർ, ജോൺ സ്റ്റോൺസ്, നഥാൻ ഏക്ക് എന്നിവരുടെ സേവനം ആണ് വരും ദിവസങ്ങളില്‍  സിറ്റിക്ക് നഷ്ട്ടപ്പെടാന്‍ പോകുന്നത്.

Leave a comment

Your email address will not be published. Required fields are marked *