European Football Foot Ball Top News

ട്രാന്‍സഫര്‍ ടാള്‍ക്സ് ; റയലിന്റെ ശ്രദ്ധ ആകര്‍ഷിച്ച് യുവ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍

April 22, 2022

ട്രാന്‍സഫര്‍ ടാള്‍ക്സ് ; റയലിന്റെ ശ്രദ്ധ ആകര്‍ഷിച്ച് യുവ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ  ലിയോണിൽ നിന്ന് ന്യൂ കാസില്‍ യുണൈറ്റഡിലേക്ക് കൂടുമാറിയ  ബ്രസീലിയന്‍ താരം ആയ ബ്രൂണോ ഗുയിമാരേസിനെ സൈന്‍ ചെയ്യാനുള്ള ശ്രമത്തില്‍ ആണ് റയല്‍ മാഡ്രിഡ്‌.ന്യൂകാസിലിനായി തന്റെ അരങ്ങേറ്റം നടത്താൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നു.എന്നാല്‍ അരഞ്ഞേറ്റം കുറിച്ചതിന് ശേഷം ഇതിനകം മൂന്ന് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് രജിസ്റ്റർ ചെയ്യുകയും ചെയ്ത ഗുയിമാരേസ്  പുതിയ ടീമില്‍ സ്ഥിരത പുലര്‍ത്താന്‍ തുടങ്ങി.

പ്രമുഘ മാധ്യമമായ   എഎസ് പറയുന്നതനുസരിച്ച് താരത്തിന്‍റെ ഫോം ലോസ് ബ്ലാങ്കോസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.മിഡ്ഫീല്‍ഡ് ഓപ്ഷന്‍ ആകപ്പാടെ മാറ്റാനുള്ള ശ്രമം ഈ സമ്മറോടെ റയല്‍ തുടങ്ങിവയ്ക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.എന്നിരുന്നാലും, ഡിസംബർ 18 ന് ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിന് ശേഷം മാത്രമേ ലാ ലിഗ ടീം താരത്തിന് വേണ്ടി  ഒരു നീക്കം നടത്താൻ സാധ്യതയുള്ളൂവെന്നുള്ള  റിപ്പോര്‍ട്ടുകളും ഉണ്ട്.

Leave a comment