European Football Foot Ball Top News

വിയര്‍ത്ത് ജയം നേടി ബാഴ്സ

April 22, 2022

വിയര്‍ത്ത് ജയം നേടി ബാഴ്സ

വ്യാഴാഴ്ച സാൻ സെബാസ്റ്റ്യനിൽ റയൽ സോസിഡാഡിനെ 1-0ന് തോൽപ്പിച്ച് ബാഴ്‌സലോണ ലാലിഗയിൽ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.വിജയം നേടിയെങ്കിലും എതിരാളികളുടെ കനത്ത സമ്മർദത്തെ ചെറുക്കാൻ ബാഴ്‌സലോണ നന്നേ വിയര്‍ത്തു.11 മിനിറ്റുകൾക്ക് ശേഷം പിയറി-എമെറിക് ഔബമെയാങ് ഗെയിമിലെ ഏക ഗോള്‍ നേടി.

ഗാവി നല്‍കിയ പോയിന്റ്‌ പാസ് സ്വീകരിച്ച് ഒബമയെങ്ങിനു മറിച് നല്‍കിയ ഫെറാന്‍ ടോറസ് ആണ് ഗോളിന് വഴിയൊരുക്കിയത്.മൂന്നു പോയിന്റ്‌ നേടി എങ്കിലും സാവിയുടെ ബഴ്സയിലെ പല പഴുതുകളും തുറന്നു കാട്ടാന്‍ സോസിദാദിന് കഴിഞ്ഞു.അവരുടെ തുടരെയുള്ള സമ്മര്‍ദം ചെറുക്കുന്നതിന് ബാഴ്സ ഡിഫന്‍സ് നന്നേ പാടുപെട്ടു.കൂടാതെ ബാക്ക് ലൈനില്‍ പിക്വെ, അറൌഹോ,ഡാനി ആല്‍വസ് എന്നിവര്‍ പരിക്ക് പറ്റി കളിയില്‍ നിന്ന് കയറിയതും ബാഴ്സ കാമ്പില്‍ വേവലാധി സൃഷ്ട്ടിച്ചു.

Leave a comment