കൊല്‍ക്കത്തയും രാജസ്ഥാനും നേര്‍ക്കുനേര്‍
ടാറ്റ ഐപിഎൽ 2022 ലെ 30-ാം മത്സരം ഏപ്രിൽ 18 ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും.സീസണിലെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് നിലവിൽ നാലാം സ്ഥാനത്താണ്, അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആറാം സ്ഥാനത്തും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന മത്സരം കളിച്ച രാജസ്ഥാൻ റോയൽസ് 37 റൺസിന് തോറ്റിട്ടുള്ള വരവ് ആണ്.കൊല്‍ക്കത്തയാണെങ്കില്‍ മറുവശത്ത്, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 7 വിക്കറ്റിന് പരാജയപ്പെട്ടു.ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 24 മത്സരങ്ങൾ ഈ രണ്ട് ടീമുകളും പരസ്പരം കളിച്ചിട്ടുണ്ട്.രാജസ്ഥാൻ റോയൽസിന് 11 മത്സരങ്ങൾ വിജയിക്കാൻ കഴിഞ്ഞു,ബാക്കിയുള്ള ഗെയിമുകൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടുകയും ചെയ്തു.