ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ റോമയും നപോളിയും നേര്‍ക്കുനേര്‍
ഇറ്റാലിയന്‍ സീരി എ ലീഗ് കിരീടം നേടുന്നതിനുള്ള ഓട്ടത്തില്‍ തുടരുന്ന നാപോളി ആദ്യ നാല് സ്ഥാനം ലക്ഷ്യം വെച്ചു കുതിക്കുന്ന റോമയെ ഇന്ന് നേരിടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തര മണിക്ക് സ്റ്റാഡിയോ സാന്‍ പോളോയില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഒന്നാം സ്ഥാനത്തുള്ള എസി മിലാനുമായി അഞ്ചു പോയിന്റ് പുറകില്‍ ഉള്ള നപോളിക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ ആയാല്‍ വിടവ് രണ്ടാക്കി കുറക്കാം.

അവസാന 11 മത്സരങ്ങളിൽ തോൽവി ഒഴിവാക്കിയ ടോപ്പ് ഫ്ലൈറ്റിലെ ഏക ടീം ആയ റോമ നാലാം സ്ഥാനത്തേക്ക് കയറി കൊണ്ട് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് നേടാനുള്ള ലക്ഷ്യത്തില്‍ ആണ്.എന്നാല്‍ നാലാം സ്ഥാനത്ത് യുവന്റ്റസുമായി ആറു പോയിന്റ് പുറകില്‍ ആണ് റോമ.ഇനിയുള്ള എല്ലാ മത്സരങ്ങളില്‍ അവര്‍ക്ക് വിജയം നേടിയാലെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മോറീഞ്ഞോക്ക് കഴിയൂ.