European Football Foot Ball Top News

ആറാടി ഡോര്‍ട്ടുമുണ്ട് !!!

April 17, 2022

ആറാടി ഡോര്‍ട്ടുമുണ്ട് !!!

ശനിയാഴ്ച സിഗ്നൽ ഇഡുന പാർക്ക് സ്റ്റേഡിയത്തിൽ വിഎഫ്എൽ വുൾഫ്സ്ബർഗിനെ 6-1ന് കീഴടക്കി കൊണ്ട് ബോറൂസിയ ഡോര്‍ട്ടുമുണ്ട് മ്യൂണിക്കുമായുള്ള പോയിന്‍റ് വിത്യാസം ആറാക്കി കുറച്ചു. കൗമാരക്കാരനായ ടോം റോത്ത് തന്റെ ലീഗ് അരങ്ങേറ്റത്തിൽ തന്നെ ഡോര്‍ട്ടുമുണ്ടിനു വേണ്ടി ഇന്നലെ ആദ്യ ഗോള്‍ നേടി.ഫോർവേഡ് എർലിംഗ് ഹാലൻഡ് തന്റെ ബുണ്ടസ്ലിഗ ഗോൾ വരൾച്ചയെ ഇരട്ട ഗോളോടെ അവസാനിപ്പിക്കുകയും ചെയ്ത മത്സരം ആയിരുന്നു ഇന്നലത്തെത്.

അക്‌സൽ വിറ്റ്‌സൽ, മാനുവൽ അകാൻജി, എമ്രെ കാൻ എന്നിവരും ഡോര്‍ട്ടുമുണ്ടിനു വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയിരുന്നു.വോള്‍ഫ്സ്ബര്‍ഗിനു വേണ്ടി ആശ്വാസ ഗോള്‍ നേടിയത് റിഡില്‍  ബാക്കുവായിരുന്നു.30 മത്സരങ്ങളില്‍ നിന്ന് 34 പോയിന്‍റുമായി അവര്‍ ലീഗ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്.

 

Leave a comment