European Football Foot Ball Top News

സ്പര്‍സിനെയും ഞെട്ടിച്ച് ബ്രൈട്ടന്‍

April 17, 2022

സ്പര്‍സിനെയും ഞെട്ടിച്ച് ബ്രൈട്ടന്‍

ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ 89-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ഒരു ഗോൾ ബ്രൈറ്റന് മിന്നും ജയം നേടി കൊടുത്തു.ഇത് സ്പർസിന്റെ ടോപ്‌ ഫോര്‍ സാധ്യതകള്‍ക്ക് ഒരു തിരിച്ചടി നൽകിയേക്കും.തുടര്‍ച്ചയായ നാല് ജയങ്ങള്‍ക്ക് ശേഷമാണ് ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗില്‍ തോല്‍വി നേരിടുന്നത്.പരാജയപ്പെട്ടെങ്കിലും നിലവില്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ ആണ് അവര്‍.

മന്ദഗതിയില്‍ സ്പര്‍സ് തുടങ്ങിയപ്പോള്‍ മികച്ച ആവേശത്തോടെ ആണ് ബ്രൈട്ടന്‍ മുന്നേറിയത്.ബ്രൈറ്റന്റെ ഉയർന്ന പ്രസ്സ് ഹോം ടീമിനെ നിരാശപ്പെടുത്തുകയും അവരുടെ പകുതിയിൽ നിന്ന് പന്ത് നീക്കാന്‍ വരെ പാടുപെട്ടു.മുന്നത്തെ മത്സരത്തില്‍ ആഴ്സണലിനെ പരാജയപ്പെടുത്തിയ ബ്രൈട്ടന്‍ തുടര്‍ച്ചയായി രണ്ടു ലണ്ടന്‍ ഹെവി വെയിറ്റ് ക്ലാബുകളെ തുടര്‍ച്ചയായി അട്ടിമറിച്ചു എന്നതും കൗതുകം ഉണര്‍ത്തുന്ന കാര്യം ആണ്.പത്താം സ്ഥാനത്ത് ആണ് നിലവില്‍ ബ്രൈട്ടന്‍ പോയിന്‍റ് പട്ടികയില്‍.

Leave a comment

Your email address will not be published. Required fields are marked *