അഞ്ചിൽ ഒരാൾ അർജുനൻ(അർജുൻ) ആകുമോ?
തുടർച്ചയായ തോൽവികളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന മുംബൈയ്ക്ക് ഇന്ന് നിർണായക മത്സരം.LSG ക്ക് എതിരായ ഇന്നത്തെ മത്സരത്തിൽ നിരവധി മാറ്റങ്ങളോട് കൂടിയാകും ടീം കളത്തിലിറങ്ങുക എന്നാണ് മുംബൈ മാനേജ്മെൻറ് നൽകുന്ന സൂചന.അഞ്ച് മാറ്റങ്ങൾക്ക് വരെ ടീമിൽ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്നിലവാരത്തിന് ഒത്തുയരാത്ത ബൗളർമാരായ ബേസിൽ തമ്പിയോ ജയദേവ് ഉനാദ്കടിനെയൊ പുറത്തിരുത്തി പകരം മുൻ ഇന്ത്യൻ താരവും മുംബൈ മെന്ററുമായ സച്ചിൻറെ മകൻ അർജുൻ ടെൻഡുൽക്കർക്ക് അവസരം കൊടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.കേവലം രണ്ട് T20 മത്സരങ്ങളുടെ പരിചയം മാത്രമാണ് അർജുന് അവകാശപ്പെടാനുള്ളത്.ഇനിയും പ്രതിഭ തെളിയിക്കേണ്ടിയിരിക്കുന്ന അർജുന് നിർണായക മത്സരത്തിൽ അവസരം കൊടുക്കുന്നത് മുംബൈയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.30 ലക്ഷം രൂപയ്ക്കാണ് ഇത്തവണത്തെ ലേലത്തിൽ അർജുനെ മുംബൈ സ്വന്തമാക്കിയത്.കഴിഞ്ഞ തവണയും ടീമിൽ അംഗമായിരുന്നു എങ്കിലും കളത്തിലിറങ്ങാൻ അർജുന് സാധിച്ചിരുന്നില്ല.ഈ കൊച്ചൻ അച്ഛനെ വെല്ലുമോ എന്ന് കാത്തിരുന്ന് കാണാം