അഞ്ചാം തുടര്‍ തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ്
ബുധനാഴ്ച പഞ്ചാബ് കിംഗ്സിനോട് 12 റൺസിന് തോല്‍വിയിലേക്ക് കൂപ്പുകുതിയതോടെ അഞ്ചാം തോൽവിയുമായി മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ഐപിഎലില്‍ തങ്ങളുടെ ഫോം കണ്ടെത്താന്‍ ആകാതെ പതറുന്നു.ടോസ് നേടി ബോള്‍ ചെയ്യാന്‍ ആയിരുന്നു മുംബൈയുടെ തീരുമാനം.

ശിഖര്‍ ധവാന്‍റെയും മായങ്ക് അഗര്‍വാളിന്റെയും അര്‍ദ്ധ സെഞ്ചുറി,ജിതേഷ് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടി ആയതോടെ പഞ്ചാബ് സ്കോര്‍ ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ 198 റണ്‍സില്‍ എത്തി.199 റൺസ് വിജയലക്ഷ്യം പിന്തുടരാനാകുമെന്ന് തോന്നിച്ചെങ്കിലും പഞ്ചാബ് ബൗളർമാർ എംഐയെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 186 എന്ന നിലയിൽ ഒതുക്കി.ഡേവാള്‍ഡ് ബ്രെവിസ്,സൂര്യ കുമാര്‍ യാദവ്,തിലക്ക് ശര്‍മ എന്നിവരുടെ പ്രകടനത്തിനും മുംബൈയെ രക്ഷിക്കാന്‍ ആയില്ല.30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ഒഡിയന്‍ സ്മിത്ത് പഞ്ചാബിന് വേണ്ടി മികച്ച സ്പെലുകള്‍ പൂര്‍ത്തിയാക്കി.