European Football Foot Ball Top News

ക്രിസ്റ്റല്‍ പാലസിനെ മറികടന്ന് ലെസ്റ്റര്‍ സിറ്റി

April 11, 2022

ക്രിസ്റ്റല്‍ പാലസിനെ മറികടന്ന് ലെസ്റ്റര്‍ സിറ്റി

ഞായറാഴ്ച കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1 ന് ആവേശകരമായ വിജയത്തിന് ശേഷം പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ എതിരാളികളായ ക്രിസ്റ്റൽ പാലസിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് ലെസ്റ്റര്‍ സിറ്റി കുതിച്ചു.മത്സരത്തിലെ താരം  ലെസ്റ്റർ സിറ്റിയുടെ ആദ്യ ഗോളിന് വഴിയൊരുക്കുകയും, രണ്ടാമത്തെ ഗോൾ നേടുകയും ചെയ്ത മിഡ്ഫീൽഡർ കീറൻ ഡ്യൂസ്ബറി-ഹാൾ ആണ്.

വിൽഫ്രഡ് സാഹയുടെ ഗോളിന് ശേഷം പാലസ് സമനിലക്ക് വേണ്ടി ഏറെ മുന്നേറ്റ ശ്രമങ്ങള്‍ നടത്തി എങ്കിലും ഒന്ന് പോലും ലക്ഷ്യത്തില്‍ എത്തിയില്ല.ഞായറാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന എഫ്‌എ കപ്പ് സെമിഫൈനലിൽ ചെൽസിയെ നേരിടാനിരിക്കുന്ന പാലസിന്റെ തോൽവിയറിയാതെ കുതിച്ച  ഏഴ് ഗെയിമുകൾക്കാണ് ഈ തോല്‍വി മൂലം അടിയറവ് പറയേണ്ടി വന്നത്.

Leave a comment