European Football Foot Ball Top News

സമനില , കൈ കൊടുത്ത് പിരിഞ്ഞ് സിറ്റിയും ലിവര്‍പൂളും

April 11, 2022

സമനില , കൈ കൊടുത്ത് പിരിഞ്ഞ് സിറ്റിയും ലിവര്‍പൂളും

ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും 2-2ന് സമനിലയിൽ പിരിഞ്ഞു.മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇരു ടീമുകളുടെയും പോയിന്‍റ് നിലയില്‍ ഒരു വിത്യാസവും വന്നില്ല.ഇപ്പോഴും സിറ്റി ഒരു പോയിന്‍റിന് ലിവര്‍പൂളിനു മേല്‍ ലീഡ് നിലനിര്‍ത്തുന്നുണ്ട്.

മത്സരം തുടങ്ങി അഞ്ചു മിനുട്ടിനുള്ളില്‍ തന്നെ സിറ്റിക്ക് ലീഡ് നേടി കൊടുത്തു കൊണ്ട്  കെവിന്‍ ഡി ബ്രൂയ്നെ മത്സരത്തിന്റെ ആവേശം വാനോളം ഉയര്‍ത്തി.എട്ട് മിനുട്ടിനുള്ളില്‍ ഡിയാഗോ ജോട്ട കെവിന്‍റെ ഗോളിനുള്ള മറുപടിയുമായി വന്നു.ആദ്യ പകുതി തീരാന്‍ ഇരിക്കെ യുവ ബ്രസീലിയന്‍ താരം ജീസസ് നേടിയ ഗോളിന്റെ ബലത്തില്‍ ഒരു ഗോള്‍ ലീഡ് സിറ്റി ആസ്വദിച്ചു.രണ്ടാം പകുതി തുടങ്ങി ഒരു മിനുട്ടിനുള്ളില്‍ തന്നെ മാനെ ലിവര്‍പൂളിനു വേണ്ടി രണ്ടാം ഗോള്‍ നേടിയതോടെ സിറ്റി വീണ്ടും പ്രതിരോധത്തില്‍ ആയി.അതിനു ശേഷം ഇരു കൂട്ടര്‍ക്കും ലീഡ് പിടിക്കാനുള്ള പല അവസരങ്ങള്‍ ലഭിച്ചു എങ്കിലും ഒന്ന് പോലും ലക്ഷ്യത്തില്‍ എത്തിയില്ല.ഇരു ടീമുകൾക്കുമിടയിൽ ആൻഫീൽഡിൽ ഒക്ടോബറിലെ മത്സരത്തിന്‍റെ അതേ  സ്‌കോർലൈന്‍റെ  ആവർത്തനം തന്നെ ആയിരുന്നു ഇന്നലെ നടന്ന മത്സരത്തിലും.

Leave a comment