European Football Foot Ball Top News

തുല്യശക്തികള്‍ ആയ ലെസ്റ്ററും ക്രിസ്റ്റല്‍ പാലസും നേര്‍ക്കുനേര്‍

April 10, 2022

തുല്യശക്തികള്‍ ആയ ലെസ്റ്ററും ക്രിസ്റ്റല്‍ പാലസും നേര്‍ക്കുനേര്‍

ഞായറാഴ്ച ഉച്ചതിരിഞ്ഞ് കിംഗ് പവർ സ്റ്റേഡിയത്തിൽ നടക്കാന്‍ പോകുന്ന മത്സരത്തില്‍ 37 പോയിന്റുകള്‍ കീശയില്‍ ഉള്ള ലെസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മില്‍ ഏറ്റുമുട്ടും. ഒന്‍പതും പത്തും സ്ഥാനത് ഉള്ള ടീമുകള്‍ക്ക് ആദ്യ ആറു സ്ഥാനം നേടി കൊണ്ട് അടുത്ത സീസണില്‍ യൂറോപ്പിയന്‍ ഫുട്ബോളിനുള്ള സാധ്യതകള്‍ ഇരുവര്‍ക്കും അസ്ഥമിച്ച് കഴിഞ്ഞു.

യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ PSV ഐന്തോവനുമായി 0-0 ന് സമനില വഴങ്ങിയതിന് പിന്നാലെയാണ് ബ്രണ്ടൻ റോഡ്‌ജേഴ്‌സിന്റെ ടീം മത്സരത്തിലേക്ക് വരുന്നത്, അതേസമയം ക്രിസ്റ്റല്‍ പാലസ് ആഴ്സണലിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തിയുള്ള വരവ് ആണ്.ഒക്ടോബറിൽ സെൽഹർസ്റ്റ് പാർക്കിൽ ലെസ്റ്ററും പാലസും ഇതിനു മുന്നേ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ലെസ്റ്ററിനെ തോല്‍പ്പിക്കാന്‍ പാലസിന് കഴിയാത്തതിനാല്‍ ഈ മത്സരം അവര്‍ക്ക് ലെസ്ട്ടറിനെ തകര്‍ക്കാനുള്ള മികച്ച അവസരം ആണ്.ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment

Your email address will not be published. Required fields are marked *