European Football Foot Ball Top News

വെറോണയേ തോല്‍പ്പിച്ച് ഇന്‍റര്‍ മിലാന്‍ ; സീരി ഇ പോരാട്ടം മുറുകുന്നു

April 10, 2022

വെറോണയേ തോല്‍പ്പിച്ച് ഇന്‍റര്‍ മിലാന്‍ ; സീരി ഇ പോരാട്ടം മുറുകുന്നു

ശനിയാഴ്ച ഹെല്ലസ് വെറോണയെ 2-0ന് തോൽപ്പിച്ച് ഇന്റർ മിലാൻ സീരി എ നേതാക്കളായ എസി മിലാനുമായുള്ള വിടവ് ഒരു പോയിന്റായി കുറച്ചു.മിലാന്‍റെ ഈ  വിജയത്തോടെ സീരി എ കിരീട പോരാട്ടം കൂടുതല്‍ ശക്തം ആയേക്കും.കഴിഞ്ഞ മത്സരത്തില്‍ യുവന്‍റ്റസിനെതിരെ അവര്‍ ഒരു ഗോള്‍ വിജയം നേടിയിരുന്നു.നപോളിയും ഇന്‍റര്‍ മിലാനും വെറും ഒരു പോയിന്‍റില്‍ മാത്രമാണ് എസി മിലാന് പിന്നില്‍ തുടരുന്നത്.

 

22 ആം മിനുട്ടില്‍ നിക്കോള ബരെല്ല,30 ആം മിനുട്ടില്‍ എഡിന്‍ സെക്കോ എന്നിവര്‍ ആണ് ഇന്‍റര്‍ മിലാന് വേണ്ടി സ്കോര്‍ ചെയ്തവര്‍.ഇന്ന് നാല് മണിക്ക് ഫിയോരന്‍റ്റീനയേ നേരിടാന്‍ ഒരുങ്ങുന്ന നാപോളി മത്സരത്തില്‍ ജയം നേടുകയാണെങ്കില്‍ അത് ഇന്‍റര്‍ മിലാന് ദോഷം ആയി ഭവിക്കും.

Leave a comment