European Football Foot Ball Top News

യുവന്റസ്, എസി മിലാന്‍,അറ്റ്ലാന്റ ക്ലബുകളെ സന്ദര്‍ശിച്ച് വെര്‍ണറിന്റെ ഏജന്റ്

April 7, 2022

യുവന്റസ്, എസി മിലാന്‍,അറ്റ്ലാന്റ ക്ലബുകളെ സന്ദര്‍ശിച്ച് വെര്‍ണറിന്റെ ഏജന്റ്

ടിമോ വെർണറുടെ ഉപദേഷ്ടാവ് വോൾക്കർ സ്ട്രൂത്ത് ഈ ആഴ്ച ഇറ്റലിയിലേക്ക് പോയി യുവന്റസ്, എസി മിലാൻ, അറ്റലാന്റ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്‌.രണ്ട് സീസണുകൾക്ക് ശേഷം ചെൽസി താരം ആയ  ജർമ്മൻ ഇന്റർനാഷണൽ സ്റ്റാംഫോർഡ് ബ്രിഡ്ജ് വിടുമെന്നുള്ള വാര്‍ത്തകള്‍ ശക്തമാണ്.2020 ജൂണിൽ ആര്‍ബി  ലീപ്‌സിഗിൽ നിന്ന് 47.5 മില്യൺ പൗണ്ട് ഡീലില്‍ ആണ് താരം ചെല്‍സിയിലേക്ക് ചേക്കേറിയത്.

ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം ജർമ്മനിയിലേക്ക് ഒരു തിരിച്ചുവരവുനുള്ള സാധ്യതകള്‍ ഉണ്ട് എങ്കിലും മറ്റ് യൂറോപ്യൻ ലീഗുകളും താരം പരിഗണിക്കുന്നുണ്ട്.യുവന്റസ് ആണെങ്കില്‍ ഈ സമ്മറില്‍ ദുസാൻ വ്ലഹോവിച്ചിന് ഒരു സ്ട്രൈക്കര്‍ പങ്കാളിയെ വാങ്ങാനുള്ള തിരക്കില്‍ ആണ്.അവിടെ 26 ക്കാരന് തന്‍റെ നഷ്ട്ടപ്പെട്ട കരിയര്‍ ഗ്രാഫ് ഉയര്‍ത്തി കൊണ്ടുപോകാന്‍ ആയേക്കും.യുവന്റസ്, എസി മിലാൻ, അറ്റലാന്റ എന്നിവിടങ്ങളിൽ വോൾക്കർ സ്ട്രൂത്ത് പോയത് വേര്‍ണറിനെ മാത്രം പ്രതിനിധീകരിച്ച് അല്ല,ബെൻഫിക്ക മിഡ്ഫീൽഡർ ജൂലിയൻ വെയ്ഗിനെയും അദ്ദേഹം പ്രതിനിധീകരിക്കുന്നു.

 

 

Leave a comment