European Football Foot Ball Top News

ദാമ്പത്യത്തിലും ടൂഷലിന് കാലിടറുന്നു

April 7, 2022

ദാമ്പത്യത്തിലും ടൂഷലിന് കാലിടറുന്നു

ചെൽസി ബോസ് തോമസ് ടുഷൽ 13 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഭാര്യ സിസി ടുഷലുമായി വഴി പിരിയാന്‍ ഒരുങ്ങുന്നു.ഒരാഴ്ച മുമ്പ് തന്നെ  വിവാഹമോചന നടപടികൾ ആരംഭിച്ചതായാണ് വാര്‍ത്തകള്‍.മുൻ ജേണലിസ്റ്റ് ഓഗസ്റ്റിൽ ജർമ്മനിയിലെ ജോലി ഉപേക്ഷിച്ചു കൊണ്ട് ടുഷലിനെ പിന്തുണക്കുന്നതിന് ഇംഗ്ലണ്ടിലേക്ക് പോയിരുന്നു.പ്രമുഘ ഇംഗ്ലീഷ് പത്രമായ  ഡെയ്‌ലി മെയിൽ ആണ് ഈ വാര്‍ത്ത‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത്.

റോമൻ അബ്രമോവിച്ചിന്റെ ഉപരോധം ഉള്‍പ്പടെ ടുഷലിനെ  കഴിഞ്ഞ കുറച്ച് മാസങ്ങളായി കഷ്ട്ടകാലം  വിടാതെ പിന്തുടരുകയാണ്.ഇനി അനുരഞ്ജനത്തിന് ഒരു വഴിയും ഇല്ലെന്നും വേര്‍പിരിയല്‍ മാത്രമേ ഒരു ഓപ്ഷന്‍ ആയി ഉള്ളൂ എന്നും അടുത്ത സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.ഇരുവര്‍ക്കും എമ ടുഷല്‍,കിം ടുഷല്‍ എന്നിങ്ങനെ രണ്ടു മക്കള്‍ ഉണ്ട്.

Leave a comment