Cricket Cricket-International IPL IPL-Team Top News

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ദിനേശ് അര്‍ഹിക്കുന്നു എന്ന് ഫാഫ് ഡു പ്ലെസിസ്

April 6, 2022

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ദിനേശ് അര്‍ഹിക്കുന്നു എന്ന് ഫാഫ് ഡു പ്ലെസിസ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ചൊവ്വാഴ്ച തന്റെ സഹതാരം ദിനേഷ് കാർത്തിക്കിനെ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ പിന്തുണച്ചു.23 പന്തിൽ പുറത്താകാതെ 44 റൺസെടുത്ത കാർത്തിക് തന്റെ ടീമിനെ കടുത്ത പ്രതിസന്ധിയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്.

“ഡികെ തന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുകയാണ് നിലവില്‍.അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിന് ഉണ്ട്.ഒന്നും തന്നെ സാധ്യം അല്ലാത്ത സാഹചര്യത്തില്‍ ദിനേശിനെ പോലുള്ള ആളുകളുടെ ചിന്താഗതി ആണ് കളിക്കാര്‍ക്ക് വേണ്ടത്.അദ്ദേഹം വലിയ മാറ്റങ്ങള്‍ ആണ് ആര്‍സിബിയില്‍ കൊണ്ടുവന്നിരിക്കുന്നത്.”മത്സരത്തിന് ശേഷമുള്ള മാധ്യമ  അവതരണത്തിൽ ഡു പ്ലെസിസ് പറഞ്ഞു.നിരവധി ദേശീയ തിരിച്ചുവരവ് നടത്തിയിട്ടുള്ള കാർത്തിക് 2019 ലോകകപ്പിലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. നിയുക്ത ഫിനിഷറായി ഇന്ത്യൻ ടീമിലേക്ക് മടങ്ങാൻ അദ്ദേഹം വളരെയധികം  ആഗ്രഹിക്കുന്നു.

Leave a comment