Cricket Cricket-International European Football Foot Ball IPL IPL-Team Top News

സിനദീന്‍ സിദാനോടുള്ള ആരാധന വെളിപ്പെടുത്തി രോഹിത് ശര്‍മ

April 6, 2022

സിനദീന്‍ സിദാനോടുള്ള ആരാധന വെളിപ്പെടുത്തി രോഹിത് ശര്‍മ

രോഹിത് ശർമ്മ ലാ ലിഗയുടെ ഇന്ത്യയുടെ ഔദ്യോഗിക അംബാസഡറാണ്, കൂടാതെ നിരവധി അവസരങ്ങളിൽ താരത്തിനെ ലാലിഗ ഉപയോഗിച്ചിട്ടുണ്ട്.മുൻ റയൽ മാഡ്രിഡ് താരം സിനദീൻ സിദാൻ തന്റെ പ്രിയപ്പെട്ട ഫുട്ബോൾ കളിക്കാരനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ ഈ അടുത്ത് നടന്ന ഒരു അഭിമുഘത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.കൂടാതെ താരം പല മുന്‍ അവസരങ്ങളിലും റയല്‍ മാഡ്രിഡിനോടുള്ള ബഹുമാനം പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 സീസണിന്റെ തിരക്കിലാണ് രോഹിത് നിലവിൽ. അത്ര നല്ല തുടക്കം അല്ല അവര്‍ ഇത്തവണ കാഴ്ചവച്ചിരിക്കുന്നത്.ഇതുവരെ ഒരു മത്സരം പോലും വിജയിക്കാനായില്ല.ഇതുവരെ രണ്ട് മത്സരങ്ങൾ കളിച്ച മുംബൈ രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു.താരം കോവിഡ് വരുന്നതിനു മുന്‍പ് എല്‍ ക്ലാസിക്കോ സ്റ്റേഡിയത്തില്‍ പോയി കാണുകയും അതിന്റെ അനുഭൂതി വളരെ അത്ഭുതകരം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Leave a comment