Foot Ball Top News

ഐ ലീഗ്: ഗോകുലത്തിന് അഞ്ചാം ജയം

April 2, 2022

author:

ഐ ലീഗ്: ഗോകുലത്തിന് അഞ്ചാം ജയം

തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷം ജമൈക്കൻ താരം ജോർദൻ ഫ്ലെച്ചറിന്റെ ഇരട്ടഗോളുകളുടെ ബലത്തിൽ ഐസോൾ എഫ്സിക്ക് എതിരെ ഗോകുലം കേരളത്തിന് 2-1ൻ്റെ ജയം. ഈ ജയത്തോടെ 8 കളികളിൽ നിന്ന് 18 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മുഹമ്മദൻസിനു 19 പോയിന്റുണ്ട്.
ഐ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഗോകുലം ഐസോളിനെ തോൽപ്പിക്കുന്നത്.
മത്സരത്തിൻ്റെ 63, 89 മിനിറ്റ്കളിലാണ് ഫ്ലെച്ചർ ഗോളുകൾ നേടിയത്.
ഇൻജറി ടൈമിൽ ആയുഷ് ദേവ് ചേത്രി ഐസോൾ ൻ്റെ ഗോൾ മടക്കി. റോബർട്ട് ജൂനിയറിനു ചുവപ്പുകാർഡ് ലഭിച്ചതോടെ ഐസോൾ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
ഏപ്രിൽ അഞ്ചിന് ഐ ലീഗിലെ പുതുമുഖങ്ങളായ ശ്രീനിധി ഡെക്കാനും ആയിട്ടാണ് ഗോകുലത്തിൻ്റെ അടുത്ത മത്സരം.

Leave a comment

Your email address will not be published. Required fields are marked *