ഇന്ത്യൻ ലോകകപ്പ് വിജയത്തിലെ വാഴ്ത്തപ്പെടാത്ത ഹീറോ
ഇന്ത്യ തങ്ങളുടെ ഏകദിന ക്രിക്കറ്റ്ചരിത്രത്തിലെ രണ്ടാം ലോകകപ്പ് നേടിയപ്പോൾ എല്ലാവരും ആഘോഷിച്ചത് യുവരാജിന്റെയും സച്ചിന്റെയും പ്രകടനങ്ങളാണ് .എന്നാൽ അധികം ആരും വാഴ്ത്താതെ പോയ ഒരു ലോകകപ്പ് ഹീറോ ഉണ്ട് ഇന്ത്യക്ക് .അത് സഹീർ ഖാൻ ആണ് .2011 ലോകകപ്പിലെ ലീഡിങ് വിക്കറ്റ് ടേക്കർ ആണ് സഹീർ .21 നിർണായക വിക്കറ്റുകളാണ് അദ്ദേഹം കളിച്ച 9 മത്സരങ്ങളിൽ നിന്നായി വീഴ്ത്തിയത് .അതിൽ തന്നെ എടുത്തു പറയേണ്ടത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ പരാജയം തുറിച്ചു നോക്കിയപ്പോൾ നടത്തിയ പ്രകടനമാണ് .തുടർച്ചയായ പന്തുകളിൽ സെഞ്ചുറിയൻ ആൻഡ്രൂ സ്ട്രെസ്സിനെയും പോൾ കോളിംഗ് വുഡിനെയും പുറത്താക്കിയ സഹീർ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ട് വന്നു .ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ തുടക്കത്തിലേ തന്നെ സമ്മർദ്ദത്തിലാക്കിയ സഹീർ ,മികച്ച തുടക്കം നേടുക എന്ന ലങ്കൻ സ്വപ്നത്തെയാണ് തകർത്തെറിഞ്ഞത്.കളി നിർണായകമായ പല ഘട്ടങ്ങളിലും ക്യാപ്റ്റൻ ധോണി തന്റെ ബ്രഹ്മാസ്ത്രമായി പുറത്തെടുത്തത് സഹീറിനെ ആയിരുന്നു .അതെ, സഹീർ ഇന്ത്യൻ ലോകകപ്പ് വിജയത്തിലെ വാഴ്ത്തപ്പെടാൻ മറന്നു പോയ ഇതിഹാസമാണ്.