മഞ്ഞുവീഴ്ച്ച തന്നെ ഇവിടെയും പ്രശ്നം
12 പന്തുകൾ ബാക്കി നിൽക്കെ, 34 റൺസ് വേണ്ടിയിരുന്ന മത്സരത്തിന്റെ മുഖച്ഛായ തന്നെ ശിവം ദുബെയുടെ 19 ആം ഓവര്‍ മാറ്റിമാറച്ചു.മഞ്ഞുവീഴ്ച കാരണം സ്പിന്നർമാർക്ക് പന്തെറിയുന്നത് വളരെ ദുഷ്കരം ആയി മാറിയിരിക്കുകയാണ് എന്ന് ചെന്നൈ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് അഭിപ്രായപ്പെട്ടു.ഇത് ആദ്യം ആയല്ല മഞ്ഞ് വീഴ്ച്ച ഐപിഎല്‍ ഈ സീസണില്‍ വില്ലന്‍ ആയി വരുന്നത്.എല്ലാ മത്സരങ്ങളിലും രണ്ടാമത് ബോള്‍ ചെയ്യുന്നത് അസാധ്യം എന്ന രീതിയിലേക്ക് പോവുകയാണ് കാര്യങ്ങള്‍.

“സ്പിന്നിംഗ് ഓപ്ഷനുകൾക്ക് തീരെ സാധ്യത ഇല്ലായിരുന്നു.പിച്ച് നനവിന്റെ കാര്യത്തില്‍ നയാഗ്ര വെള്ളച്ചാട്ടം പോലെയായിരുന്നു.കൂടാതെ ലക്ക്നൌ മികച്ച രീതിയില്‍ കളിക്കുകയും ചെയ്തു. ഇതെല്ലാം ഞങ്ങള്‍ക്ക് എതിരായി.ഒരു നല്ല ഓവര്‍ കൂടി എറിയാന്‍ പറ്റിയിരുന്നു എങ്കില്‍ കളി ഞങ്ങള്‍ ജയിച്ചെന്നേ.” മത്സരശേഷം ഫ്ലെമിംഗ് മാധ്യമങ്ങളോട് പറഞ്ഞു.