European Football Foot Ball Top News

” റൊണാള്‍ഡോ – ഹാരി കെയിന്‍ സഖ്യത്തിന് യുണൈറ്റഡിനെ രക്ഷിക്കാന്‍ ആകും “

April 1, 2022

” റൊണാള്‍ഡോ – ഹാരി കെയിന്‍ സഖ്യത്തിന് യുണൈറ്റഡിനെ രക്ഷിക്കാന്‍ ആകും “

ഓൾഡ് ട്രാഫോർഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ ഹാരി കെയ്‌നിന് കഴിയുമെന്ന് മുൻ വെസ്റ്റ് ഹാം യുണൈറ്റഡ് താരം ഫ്രാങ്ക് മക്അവെന്നി വിശ്വസിക്കുന്നു. ടോട്ടൻഹാം ഹോട്സ്പർ സ്‌ട്രൈക്കർ ഈ വേനൽക്കാലത്ത് ക്ലബ് വിടുമെന്ന് സൂചനയുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങളിൽ താൽപ്പര്യമുള്ള ക്ലബ്ബുകളിൽ ഒന്നാണ് യുണൈറ്റഡ്.

“കെയ്ൻ എവിടെയെങ്കിലും പോയാൽ, അവനായിരിക്കണം പ്രധാന താരം എന്നുണ്ട്.മാൻ യുണൈറ്റഡിന്  അത് റൊണാള്‍ഡോ ആണ്.റൊണാള്‍ഡോക്ക് പകരം ആവാന്‍ പറ്റില്ല കേയിനിന്.മാൻ യുണൈറ്റഡിന് പുതിയ ഫോര്‍വേഡുകളെ ആവശ്യമുണ്ട്. ഗ്രീൻവുഡ്,റാഷ്ഫോര്‍ഡ് എന്നിവര്‍ ചിത്രത്തിലെ ഇല്ല.ഒരു പുതുമുഖം അവിടെ ആവശ്യമാണ്. കെയിന്‍   മിഡ് ഫീല്‍ഡില്‍ ഇറങ്ങി കളിക്കണം.റൊണാള്‍ഡോ ഒരു സ്ട്രൈക്കര്‍ ആയും.ഈ ജോഡി ആണ് ഇപ്പോള്‍ യുണൈറ്റഡിന് ആവശ്യം.”  ഫുട്ബോൾ ഇൻസൈഡറുമായി സംസാരിക്കുമ്പോൾ മക്അവെന്നി പറഞ്ഞു.

Leave a comment