ടെസ്റ്റ് പരമ്പരയ്ക്കായി ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങി ശ്രീലങ്ക
രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങി ശ്രീലങ്ക. 2022 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര 2021-23 ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്.
മെയ് എട്ടിന് ബംഗ്ലാദേശിലെത്തുന്ന ശ്രീലങ്കൻ ടീം മെയ് 11, 12 തീയതികളിൽ ചാറ്റോഗ്രാമിലെ എംഎ അസീസ് സ്റ്റേഡിയത്തിൽ ദ്വിദിന സന്നാഹ മത്സരം കളിക്കും. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര മെയ് മുതലായിരിക്കും ആരംഭിക്കുക. മെയ് 15ന് ചാത്തോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക.
മെയ് 23 മുതൽ ധാക്കയിലെ ഷേർ-ഇ-ബംഗ്ല നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. 2020 ഒക്‌ടോബർ – നവംബർ മാസങ്ങളിൽ പരമ്പര കളിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് -19 മഹാമാരി കാരണം മാറ്റിവെക്കുകയായിരുന്നു. 2021 മെയ് മാസത്തിൽ ശ്രീലങ്ക ബംഗ്ലാദേശ് സന്ദർശിച്ചെങ്കിലും മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര മാത്രമാണ് കളിച്ചത്.