വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് വനിതകൾ ഫൈനലിൽ. സെമിയില്‍ പ്രോട്ടീസിനെതിരെ 137 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയാണ് ഇംഗ്ലീഷ് പട കലാശക്കൊട്ടിനൊരുങ്ങുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് പടുത്തുയർത്തിയത്. ഡാനിയേല വ്യാറ്റിന്റെ (129) സെഞ്ചുറിയാണ് പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. വ്യാറ്റിനെ കൂടാതെ 60 റൺസെടുത്ത സോഫി ഡഗ്ലെയും 11 പന്തില്‍ 24 റണ്‍സെടുത്ത സോഫി ബാറ്റിംഗിലും ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിന് കരുത്ത് പകർന്നു.
മറുപടി ബാറ്റിംഗില്‍ ദക്ഷിണഫ്രിക്ക 38 ഓവറില്‍ 156 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇംഗ്ലണ്ടിനായി ഷബ്നിം ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് വിക്കറ്റെടുത്തപ്പോൾ മരിസാനെ കാപ്പ്, മസബാറ്റ ക്ലോസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരിൽ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.






































