European Football Foot Ball Top News

” വേള്‍ഡ് കപ്പ്‌ പോയി എന്നാലും ഇനിയും ഒരുപാട് കാര്യങ്ങള്‍ സലക്ക് നേടാനുണ്ട് ” – വിര്‍ജില്‍ വാന്‍ ഡൈക്ക്

March 31, 2022

” വേള്‍ഡ് കപ്പ്‌ പോയി എന്നാലും ഇനിയും ഒരുപാട് കാര്യങ്ങള്‍ സലക്ക് നേടാനുണ്ട് ” – വിര്‍ജില്‍ വാന്‍ ഡൈക്ക്

ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡൈക്ക് ഈജിപ്ഷ്യന്‍ ടീമിന്‍റെ ലോകകപ്പ് യോഗ്യതാ എലിമിനേഷനെ തുടര്‍ന്ന് തന്‍റെ സഹതാരം സലക്ക് പിന്തുണയുമായി രംഗത്ത്.സലക്ക് പിന്തുണയുമായി മുന്‍ ഈജിപ്ഷ്യന്‍ ഫുട്ബോൾ ഇതിഹാസം അഹമ്മദ് ഹൊസാം മിഡോ കൂടാതെ ഈജിപ്ത് കായിക മന്ത്രി അഷ്റഫ് സോബി എന്നിവരും സലയുടെ രക്ഷക്കായി എത്തി. ചൊവ്വാഴ്ച ഡാക്കറിൽ വെച്ച്  ഈജിപ്തിനെ സെനഗൽ പുറത്താക്കി.

 

സീസണിന്റെ ബാക്കിയുള്ള സമയങ്ങളിൽ അവൻ നിരാശയെ വിജയമാക്കി മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾക്ക് ഇനിയും കളിക്കാൻ ഒരു പാട് മത്സരങ്ങള്‍  ഉണ്ട്.അദ്ദേഹത്തിന് ഇനിയും ഒരുപാട് കാര്യങ്ങൾ നേടാനുണ്ട്,” മെയിൽ ഓൺലൈനിൽ വാൻ ഡൈക്ക് പറഞ്ഞു.ഇത്രയും പറഞ്ഞ അദ്ദേഹം വേള്‍ഡ് കപ്പില്‍ ഇടം നേടിയ സാധിയോ മാനെക്ക് ആശംസ നല്‍കാനും മറന്നില്ല.

Leave a comment