കൊൽക്കത്തയെ എറിഞ്ഞിട്ട് ബാംഗ്ലൂർ, വിജയലക്ഷ്യം 128 റൺസ്
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 129 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആർ 18.5 ഓവറിൽ 128 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപുംരണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലുമാണ് കൊല്‍ക്കത്തയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.
25 റണ്‍സെടുത്ത ആന്ദ്രെ റസല്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. കൂടാതെ അവസാന വിക്കറ്റില്‍ ഉമേഷ് യാദവ്-വരുണ്‍ ചക്രവര്‍ത്തി സഖ്യം 27 റണ്‍സടിച്ചതാണ് കൊല്‍ക്കത്തയെ 120 കടക്കാൻ സഹായിച്ചത്. പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍നന് 27 റണ്‍സടിച്ചു. ചക്രവർത്തി പത്തും ഉമേഷം 18 ഉം റൺസെടുത്തു.
നായകൻ ശ്രേയസ് അയ്യർ (13), സുനില്‍ നരെയ്ന്(12), സാം ബില്ലിംഗ്സ് (14) എന്നിവരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി രണ്ടക്കം കടന്നവർ.