ഐപിഎല്ലിൽ ടോസ് നേടിയ ബാംഗ്ലൂർ കൊൽക്കത്തയെ ബാറ്റിംഗിനയച്ചു
ഐപിഎല്ലിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനയച്ചു. ഇരുടീമുകളും സീസണിലെ രണ്ടാം മത്സരത്തിലാണ് ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന കെകെആർ ടീമിൽ ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. ശിവം മവിയ്ക്കു പകരം ന്യൂസിലൻഡ് പേസ് ബോളർ ടീം സൗത്തിയാകും കൊൽക്കത്തയ്ക്കായി ഇന്നിറങ്ങുക
മറുവശത്ത് കൂറ്റൻ സ്കോർ നേടിയിട്ടും പഞ്ചാബ് കിങ്സിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യ മത്സരത്തിലെ അതേ ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ന് നൈറ്റ് റൈഡേഴ്സിനെതിരെ ഇറങ്ങുന്നതെന്ന് നായകൻ ഫാഫ് ഡ്യുപ്ലെസിസ് പറഞ്ഞു.
ടീം,
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിങ്ക്യ രഹാനെ, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, ശ്രേയസ് അയ്യർ, സാം ബില്ലിംഗ്സ്, ഷെൽഡൺ ജാക്സൺ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ടിം സൗത്തി, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഫാഫ് ഡു പ്ലെസിസ്, അനൂജ് റാവത്ത്, വിരാട് കോലി, ദിനേശ് കാർത്തിക്, ഷെർഫാൻ റൂഥർഫോർഡ്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്