സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് 61 റൺസിന്റെ കിടിലൻ ജയം
ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് 61 ൺസിന്റെ ഉഗ്രൻ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോൾ ഹൈദരാബാദിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടിത്താനെ കഴിഞ്ഞുള്ളൂ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽസ് സഞ്ജു സാംസണിന്റെ അര്‍ധസെഞ്ചുറിയും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഷിംറോണ്‍ ഹെറ്റ്മെയര്‍, ജോസ് ബട്ലര്, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ പ്രകടനമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അക്ഷരാർഥത്തിൽ രാജസ്ഥാൻ ബോളേഴ്സ് എറിഞ്ഞിടുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്, രാഹുല്‍ ത്രിപാഠി, നിക്കൊളാസ് പുരാന് എന്നിവരെയെല്ലാം തുടക്കത്തിലെ തന്നെ പുറത്തായതാണ് മുൻ ചാമ്പ്യൻമാർക്ക് തിരിച്ചടിയായത്. തുടരെ തുടരെ വിക്കറ്റുകൾ വീണതോടെ 37-5 എന്ന നിലയിലേക്ക് ഹൈദരാബാദ് പരുങ്ങി.
എന്നാൽ റൊമാരിയോ ഷെപ്പേർഡിനെ (24) കൂട്ടുപിടിച്ച് എയ്ഡൻ മാക്രം (പുറത്താവാതെ 57 റൺസ്) പൊരുതി നോക്കിയെങ്കിലും അപ്പോഴേക്കും സൺറൈസേഴ്സ് ഏറെ പിന്നിലായിരുന്നു. ഷെപ്പേർഡിനെ പുറത്താക്കി ചാഹൽ ബ്രേക്ക് ത്രൂ നൽകിയെങ്കിലും വാഷിംഗ്ടൺ സുന്ദർ കത്തിക്കയറിയത് ഹൈദരാബാദിനെ വലിയ തോൽവിയിൽ നിന്നും രക്ഷപ്പെടുത്തി. 14 പന്തുകൾ നേരിട്ട സുന്ദർ 40 റൺസെടുത്താണ് മടങ്ങിയത്.
രാജസ്ഥാൻ റോയൽസിനായി ചാഹൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്തപ്പോൾ ട്രെൻഡ് ബോൾട്ട്, പ്രസീദ് കൃഷ്ണ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ജയത്തിൽ നിർണാക പങ്കുവഹിച്ചു.