ഐപിഎല്ലിൽ സണ്‍റൈസേഴ്സിനെതിരെ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങുന്നു
ഐപിഎല്ലിൽ ഇന്നു നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് മുൻ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. അടിമുടി മാറ്റങ്ങളുമായാകും രാജസ്ഥാനും കെയ്ൻ വില്യംസന്റെ സൺറൈസേഴ്സും ഐപിഎല്ലിന്ററെ 15-ാം സീസണിന് തയാറെടുക്കുന്നത്.
ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർ നയിക്കുന്ന ബോളിംഗ് നിരയാണ് സഞ്ജു സാംസൺ നയിക്കുന്ന റോയൽസിന്റെ കരുത്ത്. ബോളിംഗ് തന്ത്രം പഠിപ്പിക്കാൻ രാജസ്ഥാന് ലസിത് മലിംഗയാണ് ഇത്തവണ എത്തിയിരിക്കുന്നത്. ബാറ്റിംഗിൽ ജോസ് ബട്ലർ, യശസ്വീ ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരിലാണ് റോയൽസിന്റെ പ്രതീക്ഷ.
മറുവശത്ത് ഹൈദരാബാദിന് ഡെയ്ല്‍ സ്റ്റെയ്നാണ് ഹൈദരാബാദിന്റെ ബോളിംഗ് പരിശീലകൻ. ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് പന്തെറിയാൻ സൺറൈസേഴ്സിനുള്ളത്. കെയ്ൻ വില്യംസൺ, അബ്ദുല്‍ സമദ്, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, നിക്കോളാസ് പുരാൻ, എയ്ൻ മാർക്രാം എന്നിവരാണ് ഹൈദാരാബാദ് നിരയിലുള്ള ബാറ്റ്സ്മാൻമാർ.