ആ വോയിസ് മെസ്സേജ് എന്നെ വളരെ വികാരാധീനനാക്കി
താൻ ഇനി കളിക്കില്ലെന്ന് ഡിവില്ലിയേഴ്സിൽ നിന്ന് കേട്ട നിമിഷം ആർസിബി മുൻ നായകൻ വിരാട് കോഹ്ലി തരിച്ചിരുന്നു പോയി എന്ന് ആർസിബിയുടെ ‘ബോൾഡ് ഡയറീസില്‍ സംസാരിക്കവേ പറഞ്ഞു.

“വളരെ വിചിത്രമായിരുന്നു ആ ദിവസം.ദുബായിൽ നിന്ന് ലോകകപ്പ് കഴിഞ്ഞ് ഞങ്ങൾ മടങ്ങിവരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു, എനിക്ക് ഒരു വോയ്സ് നോട്ട് ലഭിച്ചു. ഞാൻ അത് തുറന്ന് ശ്രദ്ധിച്ചു. അനുഷ്ക (ശർമ്മ) എന്നോടൊപ്പം ഉണ്ടായിരുന്നു.ഞാന്‍ അവള്‍ക്കും കേള്‍പ്പിച്ച് കൊടുത്തു.അതിനു മുന്നത്തെ ഐപിഎല്‍ സീസണില്‍ തന്നെ എനിക്ക് തോന്നിയിരുന്നു. അദ്ദേഹത്തിന്റെ അവസാന ഐപിഎല്‍ സീസന് ആണ് ഇതെന്ന്. ” കോഹ്ലി വെളിപ്പെടുത്തി.ടൂർണമെന്റിൽ 184 മത്സരങ്ങൾ കളിച്ച ഡിവില്ലിയേഴ്സ് 39.71 ശരാശരിയിലും 151.69 സ്ട്രൈക്ക് റേറ്റിലും 5162 റൺസ് സ്കോർ ചെയ്തു,എന്നാല്‍ താരത്തിന് ബാംഗ്ലൂരിനോപ്പം ഐപിഎല്‍ കിരീടം നേടാന്‍ മാത്രം കഴിഞ്ഞില്ല.