മഞ്ഞ് തന്നെ ഇപ്പോഴും വില്ലന്‍ എന്ന് കെ എല്‍ രാഹുല്‍
മഞ്ഞ് രണ്ടാം ഇന്നിംഗ്‌സിൽ പന്ത് പിടിക്കാൻ ബൗളർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ക്യാപ്റ്റൻ കെ എൽ രാഹുൽ.ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസി രണ്ട് പന്തുകൾ ശേഷിക്കെ അഞ്ച് വിക്കറ്റിന് വിജയിച്ചു.ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരങ്ങളിൽ മഞ്ഞുവീഴ്ചയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഈ നാല് മത്സരങ്ങളിലും രണ്ടാമത് ബാറ്റിംഗ് ചെയ്ത ടീം ആണ് ജയം നേടിയത്.

“വിജയിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ഉണ്ടായിരുന്നു.14 – 15 ഓവര്‍ വരെ ഒന്നും വലിയ കുഴപ്പം ഉണ്ടായിരുന്നില്ല.അതിനു ശേഷം ആണ് ബോളര്‍മാര്‍ക്ക് കളി കൈയ്യില്‍ നിന്നും പോയി തുടങ്ങിയത്.ഇത് ഒരു ഒഴികഴിവായി ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ ഇത് വർഷങ്ങളായി ഐപിഎല്ലിൽ കണ്ടതാണ്. രണ്ടാം ഇന്നിംഗ്‌സിൽ പന്ത് പിടിക്കാൻ ബൗളർമാർക്ക് വളരെ ബുദ്ധിമുട്ടാണ്.” മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ രാഹുൽ പറഞ്ഞു.