ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ബാറ്റിംഗിനയച്ച് ഗുജറാത്ത് ടൈറ്റൻസ്
ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ബാറ്റിംഗിനയച്ചു. ടൂർണമെന്റിൽ രണ്ട് ടീമുകളുടെയും അരങ്ങേറ്റത്തിനു കൂടിയാണ് മുംബൈ വാംഖഡെ സ്റ്റേഡിയം ഇന്ന് സാക്ഷ്യംവഹിക്കുന്നത്.
എവിൻ ലൂയിസ്, ക്വിന്റൺ ഡി കോക്ക്, ചമീര എന്നീ മൂന്ന് വിദേശ താരങ്ങളുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. മറുവശത്ത് ലോക്കി ഫെർഗൂസൺ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ, ഡേവിഡ് മില്ലർ എന്നീ നാല് വിദേശ താരങ്ങളെയാണ് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിനായി കളത്തിലിറക്കിയിരിക്കുന്നത്.
ടീം
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെഎൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എവിൻ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, അഭിനവ് മനോഹർ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൺ, വരുൺ ആരോൺ, മുഹമ്മദ് ഷമി