ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയിന്റ്സും നേർക്കുനേർ
ഐപിഎല്ലിൽ ഇന്ന് പുതിയ ഫ്രാഞ്ചൈസികളായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും നേർക്കുനേർ ഏറ്റുമുട്ടും. ടൂർണമെന്റിൽ രണ്ട് ടീമുകളുടെയും അരങ്ങേറ്റത്തിനു കൂടിയാണ് മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷ്യംവഹിക്കുക.
പഞ്ചാബ് കിംഗ്സിനൊപ്പം കളിച്ച പരിചയസമ്പരത്തുമാണ് കെഎല്‍ രാഹുലിന്റെ നേതൃത്വത്തിൽ ലഖ്നൗ ഇറങ്ങുന്നത്. അതേസമയം മറുവശത്ത് എതിരാളികളും അത്ര മോശക്കാരല്ലെന്നു പറയാം. നായകനായി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുകയാണെങ്കിലും 5 കിരീട നേട്ടങ്ങളിൽ പങ്കാളിയായതിന്റെ മിടുക്കുമയാകും ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിനെ മുന്നിൽ നിന്നും നയിക്കുക.
ജേസണ്‍ ഹോള്‍ഡര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നീ പ്രധാനതാരങ്ങളൊന്നും ഇല്ലാതെയാകും ലഖ്നൗ ഇന്നിറങ്ങുക. എന്നാൽ ക്രുനാല്‍ പണ്ഡ്യ, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, എന്നിവർ കെഎൽ രാഹുലിന്റെ നിരയിലുണ്ടാകും. ശുഭ്മാന്‍ ഗിൽ, വിജയ് ശങ്കര്‍, റാഷിദ് ഖാൻ, രാഹുൽ തേവാട്ടിയ, ജേസൺ റോയ്, ലോക്കി ഫെര്ഗ്യൂസന്, വരുണ്‍ ആരോണ്‍ എന്നിവരാണ് ഹാർദിക് പാണ്ഡ്യയുടെ വജ്രായുധങ്ങൾ.