ഹാലൻഡിനെ താങ്ങാനാവുന്നത് റയലിനും സിറ്റിക്കും മാത്രമോ? താരത്തിന് 300 മില്യൺ യൂറോ വിലയിട്ട് ഡോർട്ട്മുണ്ട്
എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കാനുള്ള സാധ്യതാ പട്ടികയിലേക്ക് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമായി ചുരുങ്ങുന്നു. താരത്തിന് നിശ്ചയിച്ചിരിക്കുന്ന വില തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം.
സ്റ്റാർ സ്‌ട്രൈക്കറുടെ വില താങ്ങാൻ കഴിയാത്തതിനാൽ ബാഴ്‌സലോണ ഇപ്പോൾ ചിത്രത്തിലില്ലെന്നാണ് സ്പോർട്‌സ് 1 റിപ്പോർട്ടു ചെയ്യുന്നത്. 21-കാരനെ ടീമലെത്തിക്കാനുള്ള കരാറിന് ഏകദേശം 300 മില്യൺ യൂറോ (£250m/$330m) ചെലവാകുമെന്നാണ് കണക്കു കൂട്ടൽ. ഇത്രയും തുക നിലവിൽ താങ്ങാനാവുന്നത് റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ സിറ്റിക്കും മാത്രമാണെന്നാണ് റിപ്പോർട്ടുകൾ.
പിഎസ്‌ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്കും ഹാലൻഡിനെ സ്വന്തമാക്കാനുള്ള പണമുണ്ടെങ്കിലും താരത്തിന് ഈ ക്ലബുകളിലേക്ക് ചേക്കേറാൻ താത്പര്യമില്ലാത്തതാണ് മാഡ്രിഡിലേക്കും സിറ്റിയിലേക്കും പട്ടിക ചുരുങ്ങുന്നത്.
മാഡ്രിഡ് അല്ലെങ്കിൽ സിറ്റി അഞ്ച് വർഷത്തിൽ 175 മില്യൺ യൂറോ (146 മില്യൺ/$ 192 മില്യൺ) ശമ്പളമായി നൽകേണ്ടി വരും, കൂടാതെ 40 മില്യണിനും (£33 മി/44 മില്യൺ) €50 മില്യണിനും ഇടയിൽ (42 മില്യൺ/$55 മില്യൺ) ഫീസായി അവന്റെ പിതാവ് ആൽഫിക്കും ഏജന്റ് മിനോയ്ക്കും നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.