ആറ് ടീമുകളുടെ വനിതാ ഐപിഎൽ നടത്താനൊരുങ്ങി ബിസിസിഐ
അടുത്ത വർഷം മുതൽ ആറ് ടീമുകളുടെ വനിതാ ഐപിഎൽ നടത്താനൊരുങ്ങി ബിസിസിഐ. വെള്ളിയാഴ്ച്ച (മാർച്ച് 25) മുംബൈയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗവേണിംഗ് കൗൺസിൽ (ജിസി) യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.
വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ആറ് ടീമുകളുടെ വാർഷിക ട്വന്റി 20 ടൂർണമെന്റ് ആരംഭിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് പുതിയ തീരുമാനമാനം. ആദ്യഘട്ടത്തിൽ ആറ് ടീമുകളെ ഉൾപ്പെടുത്തി നടത്തിയതിനു ശേഷം പിന്നീടുള്ള വർഷങ്ങളിൽ കൂടുതൽ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിക്കാനും ബിസിസിഐക്ക് പദ്ധതിയുണ്ട്.
ഐപിഎല്ലിലെ നിലവിലുള്ള ഫ്രാഞ്ചൈസികളോട് വനിതാ ടീമിനെയും ഉൾപ്പെടുത്താമോ എന്ന് ചോദിക്കും. ഈ തീരുമാനം വന്നതിനു ശേഷം ഫ്രാഞ്ചൈസികൾ സ്വന്തമാക്കാൻ ബിസിസിഐ പുറത്തുള്ള കക്ഷികളെ ക്ഷണിക്കും.
ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (CWI) ഈ വർഷം മുതൽ മൂന്ന് ടീമുകളുടെ ലീഗ് ആരംഭിക്കാൻ തീരുമാനിച്ചു, കരീബിയൻ പ്രീമിയർ ലീഗിനും (CPL) ഒപ്പം അയൽരാജ്യമായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB) ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ചതോടെ ബിസിസിഐ സമ്മർദിത്തിലാണ്.