വനിതാ ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലാദേശിന്റെ ഫർഗാന ഹോക്കും റുമാന അഹമ്മദും
ബേസിൻ റിസർവിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലാദേശിന്റെ ഫർഗാന ഹോക്കും റുമാന അഹമ്മദും.
ഏകദിനത്തിൽ 1000 റൺസ് കടക്കുന്ന ആദ്യ ബംഗ്ലാദേശ് വനിതയായി ഫർഗാന ഹോക്ക് മാറിയപ്പോൾ മറുവശത്ത് ലെഗ് സ്പിന്നർ റുമാന അഹമ്മദ് ഓസ്‌ട്രേലിയയുടെ താലിയ മഗ്രാത്തിന്റെ വിക്കറ്റ് വീഴ്ത്തി ഏകദിനത്തിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബംഗ്ലാദേശി വനിതയായും മാറി.
മത്സരത്തിൽ ഓസ്ട്രേലിയയോട് തേറ്റെങ്കിലും ഈ നേട്ടം കൈവരിക്കാനായതിന്റെ അഭിമാനം ഫർഗാന ഹോക്കും റുമാന അഹമ്മദും ബംഗ്ലാദേശിനായി സമ്മാനിച്ചു. കളിയിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയൻ സ്പിന്നർമാരെ നേരിടാൻ ഏഷ്യൻ ടീം പാടുപെട്ടപ്പോൾ മികച്ച 33 റൺസ് നേടിയ ഓൾറൗണ്ടർ ലതാ മൊണ്ടൽ ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി.