Foot Ball Top News

രണ്ട് മത്സരങ്ങളിൽ കൂടി വിലക്കുണ്ട്, എങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ റൊമേറോയെ ഉൾപ്പെടുത്തി അർജന്റീന

March 22, 2022

author:

രണ്ട് മത്സരങ്ങളിൽ കൂടി വിലക്കുണ്ട്, എങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ റൊമേറോയെ ഉൾപ്പെടുത്തി അർജന്റീന

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെതിരെ മികച്ച പ്രകടനം നടത്തിയ ക്രിസ്റ്റ്യൻ റൊമേറോയെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി അർജന്റീന. ഫിഫയുടെ രണ്ട് മത്സര വിലക്ക് നേരിടുന്ന താരത്തെ ടീമിലെടുത്തത് ആശ്ചര്യത്തോടെയാണ് ഫുട്ബോൾ ലോകം നോക്കികാണുന്നത്.

എന്നാൽ അപ്പീലിന്റെ അടിസ്ഥാനത്തിൽ റൊമേറോയുടെ വിലക്ക് ഒരു മത്സരമാക്കി കുറക്കുമെന്നാണ് അർജന്റീനയുടെ പ്രതീക്ഷ. ഇതിനാലാണ് താരത്തെ ടീമിലെത്തിച്ചതെന്നാണ് വിലയിരുത്തൽ. ബ്രസീലിനെതിരേ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നാല് അർജന്റീനിയൻ താരങ്ങള്‍ക്ക് ഫിഫ വിലക്ക് കൽപ്പിച്ചത്. അതിൽ പ്രതിരോധ താരമായ ക്രിസ്റ്റ്യൻ റൊമേറോ ഉൾപ്പടെ ജിയോവാനി ലോ സെല്‍സോ, എമിലിയാനോ ബുന്തിയ, എമിലിയാനോ മാര്‍ട്ടിനസ് എന്നിവരാണ് ഉൾപ്പെട്ടത്.

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ സ്പർസിന്റെ 3-1 വിജയത്തിലെ മികച്ച പ്രകടനത്തിന് ശേഷമാണ് പരിശീലകൻ ലയണൽ സ്‌കലോനി പ്രതിരോധ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്.

Leave a comment