Cricket Cricket-International Top News

ദക്ഷിണാഫ്രിക്കക്കെതിരേ ബംഗ്ലാദേശ് ആദ്യ ഏകദിനത്തിൽ 38 റൺസിന് വിജയിച്ചു

March 19, 2022

ദക്ഷിണാഫ്രിക്കക്കെതിരേ ബംഗ്ലാദേശ് ആദ്യ ഏകദിനത്തിൽ 38 റൺസിന് വിജയിച്ചു

വെള്ളിയാഴ്ച സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ആദ്യ ഏകദിനത്തിൽ 38 റൺസിന്  ദക്ഷിണാഫ്രിക്കയേ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ആറ് ടെസ്റ്റുകളും ഒമ്പത് ഏകദിനങ്ങളും നാല് ട്വന്റി 20 ഇന്റർനാഷണലുകളും ഉള്‍പ്പടെ ദക്ഷിണാഫ്രിക്കയിൽ  കളിച്ച എല്ലാ മത്സരങ്ങളിലും ബംഗ്ലാദേശ് മുമ്പ് പരാജയപ്പെട്ടിരുന്നു.

ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിങ്ങിന് സൗത്ത് ആഫ്രിക്ക പറഞ്ഞയക്കുകയായിരുന്നു.50 ഓവറില്‍ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് 314 റൺസെടുത്തു.ഷാക്കിബ് അൽ ഹസൻ 64 പന്തിൽ 77 റൺസ് നേടിയപ്പോൾ,യാസിര്‍ അലി,ലിട്ടന്‍ ദാസ് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികളോടെ ബംഗ്ലാദേശ് സ്കോര്‍ 300 കടത്തി.315 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്സ്  48.5 ഓവറില്‍ 276 റണ്‍സില്‍ ഒതുങ്ങി.റാസി വാന്‍ ഡര്‍ ഡസന്‍,ഡേവിഡ് മില്ലര്‍ എന്നിവര്‍ ശക്തമായ ബാറിംഗ് പ്രകടനം പുറത്തെടുത്തു.ബംഗ്ലാദേശിന് വേണ്ടി മേഹിടി ഹസന്‍ നാല് വിക്കറ്റും ടാസ്ക്കിന്‍ അഹമദ് മൂന്നു വിക്കറ്റും നേടി.

Leave a comment